കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. . പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.
മരിച്ചത് തമിഴ്നാടി സ്വദേശിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാൽ സ്ഥിരം റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളാണ്. ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. തുടയിലും മലദ്വാരത്തിന് സമീപത്തുമാണ് മു റിവുകളുള്ളത്. ഇയാളുടെ വസ്ത്രങ്ങൾ സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റു ദൂരഹതകളൊന്നും ഇല്ലെന്നാണ് പ്രാഥമിക ഘട്ടത്തിൽ പോലീസ് എത്തിയിരിക്കുന്നത്.
അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. അസ്വഭാവിക മരണത്തിന് പോലീസ് കെസെടുത്തിട്ടുണ്ട്. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. കൊച്ചി നഗരത്തിന്റെ മധ്യഭാഗത്തായി ഹൈക്കോടതിക്ക് പുറകിലാണ് മംഗളവനം സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.74 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി ലോല പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക