India

രേണുകാ സ്വാമി കൊലക്കേസ്; ദര്‍ശനും പവിത്ര ഗൗഡയ്‌ക്കും ജാമ്യം

Published by

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡയ്‌ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

നിലവില്‍ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയില്‍ ആണ് ദർശൻ. ദർശന്റെ രക്തസമ്മർദ്ദത്തിന്റെ അളവില്‍ വ്യത്യാസം വരുന്നുവെന്ന് കാണിച്ച്‌ ജാമ്യകാലാവധി നീട്ടാൻ കോടതിയില്‍ അഭിഭാഷകർ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നല്‍കിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഉത്തരവിറക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by