ഹൈദരാബാദ് : ചലച്ചിത്രതാരം അല്ലു അർജുന്റെ അറസ്റ്റിലേയ്‌ക്ക് നയിച്ച കേസ് പിൻ വലിക്കാൻ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്ക്കർ.അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്നും ഭാസ്ക്കർ പറഞ്ഞു.
‘ അല്ലു അർജുന്റെ അറസ്റ്റിനെ പറ്റി എനിക്കറിയില്ല , കേസ് പിൻ വലിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഭാര്യ തിക്കിലും, തിരക്കിലും പെട്ടാണ് മരിച്ചത്. അതുമായി അല്ലു അർജുന് ഒരു ബന്ധവുമില്ല ‘- ഭാസ്ക്കർ പറഞ്ഞു.
പുഷ്പ 2 ന്റെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്
അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: