തിരുവനന്തപുരം: വയോജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാര്‍വത്രിക ഡിജിറ്റല്‍ ക്യാമ്പയിന് ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദു പറഞ്ഞു.മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള സംസ്ഥാന നയ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുതിര്‍ന്ന പൗരന്മാരുടെ കഴിവുകളും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താന്‍ കഴിയും വിധത്തില്‍ സ്കില്‍ ബാങ്ക് രൂപീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ അഭിരുചിയും പ്രവര്‍ത്തന സാധ്യതകളും അനുഭവസമ്പത്തും രേഖപ്പെടുത്തുന്നതിനൊരു ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വയോജനങ്ങളുടെ മൂല്യം പിന്‍തലമുറകള്‍ക്ക് മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തില്‍ അവരുടെ ശ്രദ്ധേയമായ സംഭവനകളെയും സാധ്യതകളെയും ഉയര്‍ത്തികാണിച്ചുകൊണ്ടുള്ള പ്രചരണാത്മകമായ പ്രവര്‍ത്തനം നടത്തേണ്ടത് പ്രധാനമാണ്. തലമുറകള്‍ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് അവര്‍ തമ്മിലുള്ള പാരസ്പ്പര്യം ഉറപ്പിക്കുന്നതിനുള്ള പൊതു പ്ലാറ്റ്ഫോംമുകള്‍ വികസിപ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: