World

ബീഫ് കഴിക്കേണ്ടത് ഇസ്ലാമിക ധർമ്മം , വിളമ്പാത്ത ഭക്ഷണശാലകൾ ബഹിഷ്കരിക്കണം: അവർ ഹിന്ദുത്വത്തിന്റെ ഏജൻ്റുമാർ : ബംഗ്ലാദേശിൽ ഭക്ഷണത്തിന്റെ പേരിലും വിദ്വേഷം

എല്ലാ റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ ഒരു ബീഫ് വിഭവമെങ്കിലും ചേർത്തുകൊണ്ട് മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആരിഫ് അൽ ഖബീർ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ ഇന്ത്യയുടെയും ഹിന്ദുത്വത്തിൻ്റെയും ഏജൻ്റുമാരായിരിക്കണം. അവരെ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആരിഫ് കൂട്ടിച്ചേർത്തു

Published by

ധാക്ക : ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിക പ്രവർത്തനങ്ങൾ അനുദിനം വർധിക്കുന്നതിൽ കടുത്ത ആശങ്ക. ധാക്കയിൽ മുസ്ലീം ഉപഭോക്തൃ അവകാശ കൗൺസിൽ എന്ന സംഘടന ബീഫ് വിളമ്പാത്ത ഭക്ഷണശാലകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ഷാൽ പ്രദേശത്ത് റാലി നടത്തി. എല്ലാ റസ്‌റ്റോറൻ്റുകളുടെയും മെനുവിൽ ബീഫ് വിഭവങ്ങൾ നിർബന്ധമാക്കണമെന്നും ഇത് പാലിക്കാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബീഫ് വിളമ്പാത്ത റെസ്റ്റോറൻ്റുകൾ ഇസ്ലാമിക ആശയങ്ങൾക്ക് എതിരാണെന്ന് അവർ പ്രഖ്യാപിച്ചു. ഗോമാംസം ഇസ്ലാമിക സ്വത്വത്തിന്റെ പ്രതീകമാണെന്നും ഭക്ഷണശാലകളിൽ ഹലാൽ ഭക്ഷണമില്ലാത്ത പാശ്ചാത്യ രാജ്യങ്ങൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കൗൺസിൽ കൺവീനർ മുഹമ്മദ് ആരിഫ് അൽ ഖബീറിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഓൾഡ് ധാക്കയിലെ ബംഗ്ഷാൽ ഏരിയയിലെ ഹോട്ടൽ അൽ റസാഖിന് മുന്നിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീഫ് നിരോധന റെസ്റ്റോറൻ്റുകൾ ഇന്ത്യയുടെയും ഹിന്ദുത്വയുടെയും ഏജൻ്റുമാരാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കണമെന്നും തീവ്ര ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടു.

ഇതിനു പുറമെ പാശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ റസ്റ്റോറൻ്റുകളിൽ ഹലാൽ ഭക്ഷണം ഇല്ല. കാരണം അവർ മുസ്ലീങ്ങളെ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല. മുസ്ലീങ്ങൾക്ക് അവരുടെ പ്രത്യേക ഹലാൽ ഭക്ഷണശാലകൾ തുറക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും പ്രതിഷേധക്കാരുടെ നേതാവ് ആരിഫ് അൽ ഖബീർ പറഞ്ഞു.

എല്ലാ റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ ഒരു ബീഫ് വിഭവമെങ്കിലും ചേർത്തുകൊണ്ട് മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആരിഫ് അൽ ഖബീർ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ ഇന്ത്യയുടെയും ഹിന്ദുത്വത്തിന്റെയും ഏജൻ്റുമാരായിരിക്കണം. അവരെ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കണമെന്നും ആരിഫ് കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by