ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍ എബിവിപി പ്രവര്ത്തകന് വിശാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ക്യാമ്പസ് ഫ്രണ്ട് ഭീകരവാദി പത്മാലയം ഷെഫീക്കിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കേസിലെ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ബി. പ്രഭുല്ലചന്ദ്രനാണ് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി പി. പി. പൂജ മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസിലെ അഞ്ചാം പ്രതിയായ ഷഫീക്ക്, :വിശാല്‍ വധക്കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യ ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിച്ച് അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ക്കെതിരെ നൂറനാട് പോലീസ് അടുത്തയിടെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, പ്രതിക്ക് ജാമ്യത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും അഡ്വ. പ്രതാപ് ജി. പടിക്കല്‍ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
2012 ജൂലൈ 16ന് കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പസ് ഫ്രണ്ടുകാരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്സല്, വെണ്മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികള്‍ മുറിവേല്‍പ്പിക്കുകയും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചു. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. സംഭവകാലത്ത് പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: