Kerala

മുല്ലപ്പെരിയാര്‍ ഒഴിവാക്കി സ്റ്റാലിന്‍- പിണറായി ചര്‍ച്ച

Published by

കോട്ടയം: വൈക്കത്ത് നവീകരിച്ച തന്തൈ പെരിയോര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായില്ല.

ഇന്നലെ രാവിലെ കുമരകത്തെ റിസോര്‍ട്ടിലായിരുന്നു ഇരുവരുടെയും 15 മിനിട്ട് കൂടിക്കാഴ്ച. ഇരുവരും ഒന്നിച്ചാണ് പ്രഭാതഭക്ഷണം കഴിച്ചത്. മന്ത്രി വി.എന്‍. വാസവനും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകനും ഒപ്പമുണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി സംബന്ധിച്ചുള്ള തര്‍ക്കം, സ്റ്റാലിന്‍ പിണറായിയുമായി ചര്‍ച്ച ചെയ്യുമെന്ന് ജലവിഭവമന്ത്രി ദുരൈമുരുകന്‍ തമിഴ്‌നാട് നിയമസഭയില്‍ അറിയിച്ചിരുന്നു. പക്ഷെ ഇന്നലെ ഇക്കാര്യം ഇവര്‍ ഒഴിവാക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക