Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണീര്‍ക്കടലായി കല്ലടിക്കോട്; 4 വിദ്യാർഥിനികള്‍ക്കും 10.30 ഓടെ തുപ്പനാട് ജുമാമസ്ജില്‍ ഖബറടക്കം

സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 05:52 am IST
in Kerala
റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍

പാലക്കാട്: കരിമ്പയെ കണ്ണീരാലാഴ്‌ത്തിയ മഴയായിരുന്നു ഇന്നലെ പെയ്തിറങ്ങിയത്. നാളെയുടെ പ്രതീക്ഷയായ നാലു പെണ്‍കുട്ടികളുടെ മരണം നാടിന് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായി. അക്ഷരാര്‍ഥത്തില്‍ കരിമ്പ കണ്ണീര്‍ക്കടലായി.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസുകാരായ നാലുപേരും സുഹൃത്തുകളായിരുന്നു. ഇവര്‍ ഒരുമിച്ചു മരണത്തിന് കീഴടങ്ങിയത് തീരാദുഃഖമായി.

പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് കൈമാറി. രാവിലെ 8.30 ഓടെ തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. 10.30 ഓടെ തുപ്പനാട് ജുമാമസ്ജില്‍ ഖബറടക്കം.

രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. രാവിലെ 8.30-ന് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദ൪ശനത്തിനെ വെക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കും.

കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

നാലുമണിക്കായിരുന്നു അപകടം. ലോറി ഉയര്‍ത്തി പുറത്തെടുത്ത മൂന്നുകുട്ടികളെ ഇസാഫ് ആശുപത്രിയിലും ഒരാളെ മദര്‍ കെയര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ നാലുപേരും മരണത്തിന് കീഴടങ്ങി. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. വൈകിട്ട് 6.20ടെ മൂന്ന് ആംബുലന്‍സുകളും ഏഴോടെ നാലാമത്തെ ആംബുലന്‍സും കുട്ടികളുടെ മൃതദേഹവുമായി ജില്ലാ ആശുപത്രിയിലെത്തി. ഇതിനോടകം തന്നെ മോര്‍ച്ചറി പരിസരം ജനസാഗരമായിരുന്നു. കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ ബന്ധുക്കളും എത്തിത്തുടങ്ങി. കുഞ്ഞുമക്കളെ ഒരുനോക്ക് കാണണം എന്നുപറഞ്ഞ് കരഞ്ഞുതളര്‍ന്ന അമ്മമാരെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ കൂടെയെത്തിയവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും മോര്‍ച്ചറി പരിസരത്തെത്തിയിരുന്നു.

പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ രാത്രി ഏഴോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 9.45ടെ അവസാനിച്ചു. കല്ലടിക്കോട്, പാലക്കാട് ടൗണ്‍നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

 

 

Tags: Palakkad Lorry Accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറി അപകടം:എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പോലീസ്‌; സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന്‌

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.