India

കര്‍ശനമായ ഹിന്ദുത്വനിലപാട് തുറന്നടിക്കുന്ന ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യക്കാരന്‍

ഗൂഗിളില്‍ ലോകമാകെ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകളില്‍ രണ്ടാമന്‍ ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. അതിശക്തമായ ഹിന്ദുനിലപാടുകളാണ് അദ്ദേഹത്തെ കൂടുതല്‍ പേര്‍ തിരച്ചില്‍ നടത്താന്‍ കാരണമായത്.

Published by

ന്യൂദല്‍ഹി :ഗൂഗിളില്‍ 2024ല്‍ ലോകമാകെ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകളില്‍ രണ്ടാമന്‍ ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. അതിശക്തമായ ഹിന്ദുനിലപാടുകളാണ് അദ്ദേഹത്തെ കൂടുതല്‍ പേര്‍ തിരച്ചില്‍ നടത്താന്‍ കാരണമായത്.

പ്രത്യേകിച്ചും തിരുപ്പതി ക്ഷേത്രത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ അദ്ദേഹം കര്‍ശനമായി എടുത്ത ചില നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രശുദ്ധിയ്‌ക്കായി അദ്ദേഹം കാല്‍നടയായി 11 ദിവസം നടത്തിയ യാത്ര ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

ഏറ്റവും ഒടുവില്‍ കപ്പലില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 640 ടണ്‍ അരി സിനിമാ സ്റ്റൈലില്‍ പിടിച്ചെടുത്തതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by