ന്യൂദല്‍ഹി: നടന്‍ രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കാന്‍ കപൂര്‍ കുടുംബാംഗങ്ങളോടൊപ്പം രാജ് കപൂറിന്റെ മകള്‍ റീമ ജെയിനും എത്തിയിരുന്നു. മോദിയെ എങ്ങിനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്ന സംശയം റീമ ജെയിന്‍ പ്രകടിപ്പിച്ചതായി നടന്‍ രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. കപൂര്‍ കുടുംബത്തിന് ഒരു വാട്സാപ് ഗ്രൂപ്പുണ്ടെന്നും അതില്‍ പ്രധാനമന്ത്രിയെ പ്രൈംമിനിസ്റ്റര്‍ജി, പ്രധാനമന്ത്രിജി …എന്നിങ്ങനെ എങ്ങിനെ അഭിസംബോധ ചെയ്യണമെന്ന ആശയക്കുഴപ്പം ഉണ്ടായെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ടോളൂ എന്നായി മോദി.
When PM Modi says "Cut". This man never fails to amaze.. 😂 pic.twitter.com/NCR8pvCIYm
— Mr Sinha (@MrSinha_) December 11, 2024
മോദിയെ മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ക്ഷണിക്കാന്‍ എത്തിയ രാജ് കപൂര്‍ കുടുംബാംഗങ്ങളില്‍ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലിഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കുടുംബാംഗമായി കണ്ടോളൂ എന്ന് മോദി പറഞ്ഞതോടെ, അദ്ദേഹത്തെ ‘ആദരണീയ പ്രധാനമന്ത്രിജി നരേന്ദ്രമോദിജി’ എന്ന് അഭിസംബോധന ചെയ്യാന്‍ റീമ ജെയിന്‍ ശ്രമിച്ചു. പക്ഷെ കൃത്യമായി ഉച്ചരിക്കുന്നതില്‍ റീമ ജെയിന്‍ പരാജയപ്പെട്ടു.
റീമ ജെയിന്റെ നാക്ക് പിഴ ശ്രദ്ധയില്‍പ്പെട്ട ഉടനെ മോദി ഒരു സിനിമാ സംവിധായകന്റെ ശൈലിയില്‍ ‘കട്ട്’ പറഞ്ഞതോടെ കപൂര്‍ കുടുംബാംഗങ്ങളെല്ലാം കൂട്ടച്ചിരിയായി. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടന്‍ രാജ് കപൂറിന്റെ പേര് ഇന്ത്യയ്‌ക്ക് പുറത്തും പരന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഒരു ചെറിയ കള്‍ച്ചറല്‍ അംബാസഡര്‍ മാത്രമാണെന്നും പ്രധാനമന്ത്രി മോദിയാകട്ടെ ആഗോള അംബാസഡര്‍ ആണെന്നും റീമ ജെയിന്‍ പറഞ്ഞു.
തുടര്‍ന്ന് മോദി യോഗയെക്കുറിച്ച് പറഞ്ഞു. യോഗയുമായി നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തും ചെന്നോളൂ. നിങ്ങള്‍ക്ക് സ്വീകരണം ലഭിക്കുമെന്ന് മോദി പറഞ്ഞു. ഇതോടെ റീമ ജെയിന്റെ മകള്‍ റിഥിമ കപൂര്‍ യോഗയ്‌ക്ക് കപൂര്‍ കുടുംബത്തില്‍ നിറയെ ആരാധകരുണ്ടെന്നും കരിഷ്മ കപൂറും കരീനകപൂറും താനും എല്ലാം യോഗ ചെയ്യുന്നവരാണെന്നും റിഥിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: