Kottayam

തൃക്കോതമംഗലം എന്‍എസ്എസ് സ്‌ക്കൂളില്‍ കലാശാസ്ത്രമേള വിജയികളെ അനുമോദിച്ചു

Published by

പുതുപ്പളളി: തൃക്കോതമംഗലം എന്‍എസ്എസ് യുപി സ്‌ക്കൂളില്‍ നിന്ന് കലാശാസ്ത്രമേള വിജയികളായവരെ അനുമോദിക്കുന്ന ചടങ്ങ് കേരള സര്‍വകലാശാല സെനറ്റ് അംഗവും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററുമായ പി ശ്രീകുമാര്‍ ഉദ്്ഘാടനം ചെയ്തു.
വിജയം മുന്നിലുള്ള ഒരുപാട് സാധ്യതകളുടെ സവിശേഷ തുടക്കമാണെന്ന് ശ്രീകുമാര്‍ പറഞ്ഞു. സ്വപ്നങ്ങള്‍ പിന്തുടരാനും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള ആത്മവിശ്വാസം നല്‍കും. മറ്റുള്ളവര്‍ക്കും വലിയ പ്രചോദനമാകും. സ്‌കൂളിനെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിയ വിജയത്തിന് പിന്നില്‍ കഠിന പ്രയത്‌നവും സമര്‍പ്പണവും ഉണ്ട്. കുട്ടികള്‍ കലാസാംസ്‌കാരികവും ശാസ്ത്രാത്മകവുമായ കഴിവുകള്‍ മികച്ച നിലവാരത്തില്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ നിതാന്ത പ്രോത്സാഹനം നല്‍കിയ അധ്യാപകരുടെ പങ്കും വളരെ പ്രധാനമാണ്. അദ്ദേഹം പറഞ്ഞു. വിജയികള്‍ക്കുള്ള പുരസ്‌ക്കാരവും ശ്രീകുമാര്‍ വിതരണം ചെയ്തു.
പി ടി എ പ്രസിഡന്റ് ബിജു എം ജി അധ്യക്ഷം വഹിച്ചു. മുന്‍ പ്രധാന അധ്യാപകന്‍ എസ് വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സന്ധ്യാ സുനില്‍, ഡോ ഇ എന്‍ രാമാനുജന്‍, പി ഗോപിനാഥന്‍ നായര്‍, കെ സി രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക ശ്രീധ വി നായര്‍ സ്വാഗതവും രാജി കെ നായര്‍ നന്ദിയും പറഞ്ഞു,
ഉപജില്ല കലോത്സവത്തില്‍ ജേതാക്കളായ വടക്കേക്കര എല്‍പി സ്‌ക്കൂളിന് പ്രത്യേക പുരസക്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: nssups