ജിതിന്‍ കെ ജേക്കബ്ബ്
മലയാള മാധ്യമങ്ങളുടെ പുതിയ ഹീറോ ആണ് സിറിയൻ ഏകാധിപതി ബഷാർ അൽ അസദിനെ വീഴ്‌ത്തിയ
‘അബു മുഹമ്മദ് അൽ ജുലാനി’ എന്ന ഇസ്ലാമിക തീവ്രവാദി.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വലംകൈയായിരുന്നു മലയാള മാധ്യമങ്ങളുടെ പുതിയ ഹീറോ..!
അൽ ഖായിദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്റയുടെ നേതാവാണ് ജുലാനി എന്ന ഭീകരൻ.
അൽ നുസ്റയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് ജുലാനിയുടെ ജീവന് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.. ഇപ്പോഴും യുഎസ് ഭീകരപ്പട്ടികയിൽ ഉള്ള ആളാണ് അയാൾ.
ജൂലാനി ‘അപ്രതീക്ഷിത വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റാണ്’ എന്നാണ് മനോരമ വിശേഷിപ്പിക്കുന്നത്..!
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയെ ‘പോരാളികൾ’ എന്നൊക്കെ വിളിക്കുന്ന മനോരമ, അൽ ഖായിദയുടെ ഭീകരനെ ‘തീക്കാറ്റ്’ എന്ന് വിശേഷിപ്പിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളൂ. ഇസ്ലാമിക ഭീകര മാധ്യമങ്ങളായ മീഡിയ വണ്ണും, മാധ്യമം പത്രവും എന്തിന് അൽ ജസീറ പോലും നാണിച്ചു പോകും മനോരമയ്‌ക്ക് മുന്നിൽ..!
മറ്റൊരു രക്ഷകരമായ കാര്യം, സിറിയയിൽ അൽ ഖായിദാ /ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഭരണം പിടിച്ചപ്പോൾ ‘വിമത മുന്നേറ്റം’ എന്നാണ് മലയാള മാധ്യമങ്ങൾ വിശേഷിപ്പിച്ചത്..!.
താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചപ്പോൾ അതിനെ ‘വിസ്മയം’ എന്ന് വിശേഷിപ്പിച്ച മലയാളം മാധ്യമങ്ങൾ, ബംഗ്ലാദേശിൽ ജമാ അത് ഇസ്ലാമി എന്ന ഭീകര സംഘടന ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചപ്പോൾ അതിനെ ‘വസന്ത സമരം’ എന്ന് വിശേഷിപ്പിച്ചവർ സിറിയയിൽ അൽ ഖായിദ/ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഭരണം പിടിച്ചപ്പോൾ അതിനെ ‘വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റ്’ എന്ന് വിശേഷിപ്പിച്ചതിൽ അത്ഭുതം ഒന്നുമില്ല.
സിറിയയെ വീഴ്‌ത്തിയഅബു മുഹമ്മദ് അൽ ജുലാനി എന്നഅൽ ഖായിദ/ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ ജീവചരിത്രം വലിയ വാഴ്‌ത്തി പാടൽ ആയി മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ഭീകരവാദിയുടെ ഇഷ്ട്ടപെട്ട ഭക്ഷണം എന്താണെന്ന് ഒഴിച്ച് ബാക്കി എല്ലാം മനോരമയിൽ ഉണ്ട്…!
നാളെ ജനാധിപത്യ ഇന്ത്യക്ക് നേരെ ഇതുപോലെ ഒരു ഭീകര ആക്രമണം ഉണ്ടായാൽ, മനോരമ അടക്കമുള്ള മാധ്യമങ്ങൾ എങ്ങനെ ആയിരിക്കും റിപ്പോർട്ട് ചെയ്യുക എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.
തീവ്രവാദികളെ പിന്തുണയ്‌ക്കരുത് എന്നോ, തീവ്രവാദികളെ വാഴ്‌ത്തി പാടരുതെന്നോ പറയുന്നില്ല. ഒരേ സമയം ജനാധിപത്യവും, നവോത്ഥാനവും, മാനവികതയും പ്രസംഗിക്കുകയും, മറുവശത്ത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുകയും ചെയ്യുന്ന ഏർപ്പാട് ഉണ്ടല്ലോ, അത് വേണ്ട. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ രണ്ടും കൂടി വേണ്ട എന്ന്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: