തിരുവനന്തപുരം: നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കല്ലാട്ടുമുക്ക് ഓക്‌സ്‌ഫോഡ് സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ഉച്ചയ്‌ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ അധ്യാപിക കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
എല്‍കെജി വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ക്ലാസ് കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയ കുട്ടിയെ മുത്തശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ച കുട്ടി കരയുകയും മുത്തശി കാര്യം ചോദിച്ചപ്പോള്‍ അടിവയറ്റില്‍ വേദനയെന്ന് പറയുകയുമായിരുന്നു.മുത്തശി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ച പാട് കണ്ടു.
കുട്ടിയുമായി മുത്തശി സ്‌കൂളിലെത്തി വിവരം തിരക്കി. സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ വീട്ടുകാര്‍ അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കി. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: