ന്യൂഡൽഹി : അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് കത്ത് .സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എൻജിഒയാണ് കത്ത് അയച്ചത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്തെന്നും , മുസ്ലീങ്ങളെ അപമാനിച്ചെന്നും കാട്ടിയാണ് കത്ത് . അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ഓഫീസിനും ജുഡീഷ്യറിക്കും നാണക്കേടും അപകീർത്തിയും ഉണ്ടാക്കിയെന്നാണ് കത്തിൽ പറയുന്നത് .ഹൈക്കോടതി ജഡ്ജിയെ ഏൽപ്പിച്ച ജുഡീഷ്യൽ ജോലികൾ ഉടൻ നിർത്തിവച്ച് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കാനും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സിപിഎം നേതാവ് ബൃന്ദ കാരാട്ടും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്.
ഏക സിവില്‍കോഡ് ഉടന്‍ നടപ്പാകും. രാജ്യത്തെ ഇസ്‌ലാം മതവിശ്വാസികള്‍ ഹൈന്ദവാചാരങ്ങള്‍ പിന്തുടരണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കരുത്. ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല. മുത്തലാഖ് പോലുള്ളവ ഇന്ത്യയില്‍ അനുവദിക്കില്ല – എന്നും ശേഖര്‍കുമാര്‍ യാദവ് പറഞ്ഞതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: