ന്യൂഡൽഹി : അനധികൃതമായി ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ച ബംഗ്ലാദേശ് ട്രോളർ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു . 78 മത്സ്യത്തൊഴിലാളികളുമായാണ് ട്രോളർ എത്തിയത്. ഇവർ ഇന്ത്യൻ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്നാണ് വാദം .
കോസ്റ്റ് ഗാർഡ് ഇന്ത്യൻ സമുദ്രാതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ട്രോളറുകൾ കണ്ടത് . തുടർന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മീൻപിടിത്തം നടത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. എഫ്വി ലൈല 2, എഫ്വി മേഘ്ന 5 എന്നീ ട്രോളറുകളും കസ്റ്റഡിയിലെടുത്തു . രണ്ടും ബംഗ്ലാദേശിൽ രജിസ്റ്റർ ചെയ്തവയാണ്.
ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടത് മുതൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കടലിൽ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട് . വ്യോമ നിരീക്ഷണവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: