കോട്ടയം: ശബരി റെയില്‍ പാതയുടെ നിര്‍മ്മാണത്തിന് പകുതി ചെലവ് വഹിക്കാമെന്ന് കേരളം അറിയിച്ച പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കും റെയില്‍വേയും സംസ്ഥാന സര്‍ക്കാരും പങ്കാളിയായ ത്രികക്ഷി കരാറിനു സാധ്യത. ഇതു സംബന്ധിച്ച് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഓണ്‍ലൈന്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും. യോഗത്തില്‍ ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, റെയില്‍വേയുടെയും കെആര്‍ഡിസിഎല്ലിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ത്രികക്ഷി കരാര്‍ ഒപ്പിട്ടാല്‍ കേരളം ഏതെങ്കിലും സാഹചര്യത്തില്‍ പകുതി ചെലവ് തുക നല്‍കാത്തപക്ഷം കേരളത്തിലുള്ള കേന്ദ്രവിഹിതത്തില്‍ നിന്ന് അതു കിഴിവു ചെയ്ത് റെയില്‍വേയ്‌ക്ക് കൈമാറാന്‍ റിസര്‍വ് ബാങ്കിന് കഴിയും. സംസ്ഥാന സര്‍ക്കാര്‍ പലവട്ടം പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ മാറ്റിയ പശ്ചാത്തലത്തിലാണ് ത്രികക്ഷി കരാര്‍ എന്ന ആശയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. കരാറിന്റെ പകര്‍പ്പ് സംസ്ഥാനസര്‍ക്കാരിന് റെയില്‍വേ കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: