ന്യൂദല്‍ഹി: ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ തലപ്പത്തുള്ള സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പംനടന്നതായി റിപ്പോര്‍ട്ട്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്‍റാണ് സലില്‍ ഷെട്ടി. ഇതോടെ ഭാരത് ജോഡോ യാത്ര എന്ന പരിപാടി തന്നെ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന എന്‍ജിഒകള്‍ മോദിയെ അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇന്ത്യയെ തകര്‍ക്കാന്‍, മോദി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന എൻജിഒ സംഘടനകള്‍ മോദിയെ വീഴ്‌ത്താനുള്ള ടൂള്‍കിറ്റുകള്‍ തയ്യാറാക്കുന്നു. അത് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് നല്‍കുന്നു. രാഹുല്‍ ഗാന്ധി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. മാത്രമല്ല, അദാനി എന്ന ബിസിനസുകാരന്റെ ആഗോള തലത്തിലേക്കുള്ള വളര്‍ച്ചയില്‍ ചൈനയും യുഎസിലെ ബിസിനസുകാരും മറ്റ് ആഗോള ബിസിനസുകാരും ഒരു പോലെ വിദ്വേഷമുള്ളവരാണ്. അവരുടെ അദാനിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിറക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
2021ലാണ് സലില്‍ ഷെട്ടി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നത്. 2022ലാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെലവിനുള്ള തുക ജോര്‍ജ്ജ് സോറോസാണ് നല്‍കുന്നത്. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടന എന്ന ലേബലുള്ള ഒസിസിആര്‍പിയ്‌ക്ക് ഫണ്ട് നല്‍കുന്നതും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 160 മുതല്‍ 180 ഓളം എന്‍ജിഒ സംഘടനകളാണ് ഭാരത് ജോഡോ യാത്ര എന്ന പരിപാടിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ്. ഈ എന്‍ജിഒ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ പോവുകയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇതിലും ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന എന്‍ജിഒകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: