ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രാർത്ഥിച്ച് പിരാൻ കാളിയാർ ഷെരീഫിൽ ‘ചാദർ’ സമർപ്പിച്ച് മുസ്ലീങ്ങൾ . ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിന്റെ നേതൃത്വത്തിലായിരുന്നു മുസ്ലീം വിശ്വാസികളുടെ പ്രാർത്ഥന.
‘ ബംഗ്ലാദേശിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി പ്രാർത്ഥികാനാണ് ഞങ്ങൾ വന്നത്. ബംഗ്ലാദേശിൽ നടക്കുന്നത് ഐഎസ്ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും നീചമായ ഗൂഢാലോചനയാണ്. ബംഗ്ലാദേശിലെ ജനങ്ങൾ മതവിദ്വേഷം നേരിടുന്നു, ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു, ഞങ്ങളുടെ സഹോദരിമാരും പെൺമക്കളും സുരക്ഷിതരല്ല, അവർ കൊല്ലപ്പെടുന്നു അവിടെ ജനാധിപത്യവും കൊലചെയ്യപ്പെട്ടു, ഇന്നല്ലാഹ മഅസാഹിരിൻ എന്നാണ് ഖുറാൻ പറയുന്നത്, അതായത് ദൈവം അടിച്ചമർത്തപ്പെട്ടവരോടൊപ്പവും പീഡകർക്ക് എതിരുമാണ്, ഷദാബ് ഷംസ് പറഞ്ഞു.
അടിച്ചമർത്തപ്പെട്ടവർ നിലവിളിക്കും, അവരുടെ നിലവിളി ദൈവം കേട്ടാൽ അവൻ നിങ്ങളെ നശിപ്പിക്കും, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്നും ഷംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: