പത്തനംതിട്ട : പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തിട്ട് യുവാവ് ജീവനൊടുക്കി. തിരുവല്ല തിരുമൂലപുരത്താണ് സംഭവം.
ഇടുക്കി കുമളി സ്വദേശി അഭിജിത്ത് (21) ആത്മഹത്യ ചെയ്തത്.വാടക വീട്ടിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്.കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു യുവാവ്.
എന്നാല്‍ പിന്നീട് ഇരുവരും നിരന്തരം വഴക്കിടുന്നത് പതിവായി. ക്ലാസിലെ മറ്റ് ആണ്‍കുട്ടികളുമായി പെണ്‍കുട്ടി സംസാരിക്കുന്നതിനെയും അഭിജിത്ത് എതിര്‍ത്തു.ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍കുട്ടി അറിയിച്ചു.
തുടര്‍ന്നാണ് വീഡിയോ കോളില്‍ വിളിച്ച് ആത്മഹത്യ ചെയ്യുന്നതായി അഭിജിത്ത് പെണ്‍കുട്ടിയെ അറിയിച്ചത്. ആദ്യം ഇയാള്‍ വെറുതെ പറയുന്നതാണെന്ന് കരുതിയ പെണ്‍കുട്ടി സംഭവത്തിന്റെ ഗൗരവം മനസിലാക്കി അഭിജിത്തിന്റെ വാടക വീട്ടില്‍ എത്തിയെങ്കിലും അപ്പോഴേക്കും യുവാവ് തൂങ്ങി മരിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: