ജമ്മു : സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജോർജ്ജ് സോറോസ് ഫൗണ്ടേഷനുമായി ചേർന്ന് രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തുന്നതിനെതിരെ ശക്തമായ പ്രതികരിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്.
രാജ്യത്തുടനീളം ദേശീയ പ്രതിസന്ധി സൃഷ്ടിക്കാൻ ഗാന്ധി കുടുംബം വിദേശ വിഘടന ശക്തികളുമായി കൈകോർക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് ചുഗ് പറഞ്ഞു. ജോർജിന്റെ ധനസഹായത്തോടെയുള്ള ഒരു സംഘടനയുമായി ബന്ധമുള്ള ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷന്റെ കോ-പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിക്കുന്ന സോണിയാ ഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.
സോറോസ് ഫൗണ്ടേഷൻ ജമ്മു കശ്മീരിലെ ജനങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം വളർത്തുകയാണ്. കശ്മീരിനെ ഒരു പ്രത്യേക പ്രദേശമായി കണക്കാക്കാനുള്ള ജനങ്ങളുടെ വികാരം ആളിക്കത്തിക്കുന്നതിന്റെ പ്രധാന വക്താവാണ് എഫ്‌ഡിഎൽ-എപി ഫൗണ്ടേഷൻ എന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ പ്രശ്‌നമുണ്ടാക്കാൻ പാകിസ്ഥാൻ ഐഎസ്ഐ ഉൾപ്പെടെയുള്ള വിദേശ ശക്തികളുടെ അജണ്ടയാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് ഇപ്പോൾ വ്യക്തമായി തുറന്നുകാട്ടിയെന്ന് ചുഗ് ആവർത്തിച്ചു. ഇന്ത്യയെ ലോകത്തെ മുൻനിര രാഷ്‌ട്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം അട്ടിമറിക്കാനുള്ള കോൺഗ്രസ് അജണ്ട മനസ്സിലാക്കാൻ ഗാന്ധി കുടുംബത്തിന്റെ ദേശവിരുദ്ധ ബന്ധം ബിജെപി രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
സോറോസ് ഫൗണ്ടേഷന്റെ പേരിൽ കോൺഗ്രസ് ജമ്മു കശ്മീരിൽ പടർത്തുന്ന വിഷവും ഇപ്പോൾ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരക്കാരുടെ പ്രവൃത്തികൾ ഏൽക്കില്ലെന്നും മോദിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീർ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിൽ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: