ന്യൂദല്‍ഹി: എഫ് ഡിഎല്‍ എപി ഫൗണ്ടേഷന്‍ എന്ന വിദേശഫണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ എന്‍ജിഒ സംഘടന ഇന്ന് ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഈ സംഘടനയുടെ മുഴുവന്‍ പേര് ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് എന്നാണ്. ഏഷ്യാ പസഫിക്കിലെ ജനാധിപത്യ നേതാക്കളുടെ കൂട്ടായ്മ എന്നാണ് ഇതിന്റെ പച്ചമലയാളം. ചുരുക്കപ്പേര് എഫ് ഡിഎല്‍-എപി.
ജനാധിപത്യം വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഏഷ്യാ പസഫിക് രാജ്യങ്ങളിലെ നേതാക്കളുടെ കൂട്ടായ്മയാണിത്. ഈ സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നത് സോണിയാഗാന്ധിയാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ആണ്. ഇദ്ദേഹത്തിന് സ്വന്തമായി നിരവധി സംഘടനകളുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യനേതാക്കളുടെയും എല്ലാം കൂട്ടായ്മകളാണ് ഈ സംഘടനകള്‍. ഈ സംഘടനകളുടെയെല്ലാം പ്രവര്‍ത്തനം ജനാധിപത്യം വളര്‍ത്തുക എന്നതാണ്. പക്ഷെ ലക്ഷ്യം നിരവധി രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കലാണെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രാജ്യം ഭരിയ്‌ക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് സ്ഥാപിക്കലാണ് ഭരണം അട്ടിമറിക്കാന്‍ വേണ്ടി ചെയ്യുന്ന ആദ്യപടി. പിന്നീട് അതിനെ അട്ടിമറിക്കാനുള്ള ടൂള്‍ കിറ്റുകള്‍ (കാര്യപരിപാടികള്‍ തയ്യാറാക്കും). മാത്രമല്ല, അധികാരത്തില്‍ നിന്നും ഒരു സര്‍ക്കാരിനെ തള്ളിത്താഴെയിട്ടാല്‍ പകരം ഭരിയ്‌ക്കാന്‍ പറ്റുന്ന പാവനേതാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ഇന്ത്യയില്‍ സോറോസ് അട്ടമറിക്കാന്‍ ശ്രമിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെയും പാവനേതാവ് രാഹുല്‍ ഗാന്ധിയുമാണ്. മകന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിക്കാണാന്‍ മാത്രം ആഗ്രഹിക്കുന്ന സ്വാര്‍ത്ഥയായ ഒരു അമ്മ സ്വാഭാവികമായും ജോര്‍ജ്ജ് സോറോസിന്റെ സഹായം തേടുക തന്നെ ചെയ്യും.
ഓരോ രാജ്യങ്ങളിലെയും തങ്ങള്‍ക്കിഷ്ടമില്ലാത്ത സര്‍ക്കാരുകളെ തൂത്തെറിയാനുള്ള കാര്യപരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് സോറോസ് പണം വാരിയെറിയുന്ന നൂറുകണക്കിന് എന്‍ജിഒകളിലൂടെയാണ് . നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനം നടത്തുന്നവരാണ് എന്‍ജിഒ സംഘടനകള്‍ എന്നാണ് വെയ്പ്. എങ്കിലും ഇവരില്‍ ബഹുഭൂരിപക്ഷത്തിനും സോറോസിന്റെ ടൂള്‍കിറ്റുകള്‍ നടപ്പാക്കുക എന്ന രഹസ്യ അജണ്ടയാണ് ഉള്ളത്. അല്ലെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും ഇന്ത്യയുടെ പിന്നോക്കാവസ്ഥയ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍ജിഒകളിലൂടെ ഒഴുകിയത് ശതകോടിക്കണക്കിന് ഫണ്ടാണ്. എന്‍ജിഒകളുടെ പ്രവര്‍ത്തനം സത്യമായിരുന്നെങ്കില്‍ എന്നേ ഇന്ത്യ സമ്പന്നരാജ്യമാവുകയും ദാരിദ്ര്യമില്ലാത്ത രാജ്യമായി മാറുകയും ചെയ്യേണ്ടതാണ്. പക്ഷെ അതൊന്നും സംഭവിക്കാത്തതിന് കാരണം ഈ എന്‍ജിഒകളില്‍ നല്ലൊരു ശതമാനവും സാമൂഹ്യസേവനത്തിന്റെ മുഖംമൂടിയിട്ട കള്ളന്മാരായതിനാലാണ്.
അത് പോട്ടെ, ഇനി ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് എന്ന എന്‍ജിഒ സംഘടനയുടെ കാര്യം എടുക്കാം. ഈ സംഘടന ഇന്ത്യയിലെ ജമ്മുകശ്മീരിനെ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ലക്ഷ്യം ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുക എന്നതാണ്. ഒരു സ്വതന്ത്രരാജ്യമായി ജമ്മു കശ്മീരിനെ മാറ്റുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള ടൂള്‍കിറ്റുകള്‍ നടപ്പാക്കാന്‍ വേണ്ടി ഈ സംഘടനയ്‌ക്ക് കോടിക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകി വരുന്നുണ്ട്. ഈ സംഘടനയുടെ സഹഅധ്യക്ഷ സ്ഥാനം വഹിക്കുന്നത് സോണിയാഗാന്ധിയാണ്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്ന ലക്ഷ്യം ഇന്ത്യയ്‌ക്ക് അനുഗുണമായ ഒന്നാണോ? ജമ്മു കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത്. ജമ്മു കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പോലെ ഒരു സംസ്ഥാനമാക്കി മാറ്റുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
എത്രയോ നാളുകളായി ഇന്ത്യയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുക വഴി വികസനങ്ങള്‍ എല്ലാം മുടങ്ങിക്കിടന്ന ഒരു സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍. ഇസ്ലാമിക തീവ്രവാദം കൂടി ഈ മണ്ണില്‍ ശക്തമായതോടെ മനോഹരതടാകങ്ങളും ആപ്പിള്‍തോട്ടങ്ങളുമുള്ള ഈ പ്രകൃതിസൗന്ദര്യത്തിന്റെ മടിത്തട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവും ഇല്ലാതായി.
പക്ഷെ കശ്മീരിന്റെ തലവര മാറ്റിയെഴുതുകയായിരുന്നു മോദി സര്‍ക്കാര്‍ കഴിഞ്ഞ കുറെ നാളുകളായി. അവിടേക്ക് ടൂറിസ്റ്റുകള്‍ ഭയമില്ലാതെ കടന്നുവരുന്നു. ഇന്ത്യന്‍ പട്ടാളത്തിന് നേരെ കല്ലെറിയിച്ചിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തില്‍ നിന്നും കശ്മീരിലെ യുവാക്കളെ നല്ലതുപോലെ മാറ്റാന്‍ മോദിയ്‌ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ജെഎന്‍യുവില്‍ ഇടത് സംഘടനയുടെ തീപ്പൊരി നേതാവായിരുന്ന ഷെഹ്ല റഷീദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിനി മോദിയുടെ സ്തുതിപാഠകയായി മാറിയത്. സൈന്യത്തിന് നേരെ കല്ലെറിയാത്ത, സ്വന്തം ഭാവി സ്വപ്നം കാണുന്നവരായി യുവാക്കളെ മോദി മാറ്റിയിരിക്കുന്നു എന്നാണ് ഷെഹ് ല റഷീദ് പറയുന്നത്.
കശ്മീരില്‍ വിരലില്‍ എണ്ണാവുന്ന ഏതാനും കുടുംബങ്ങളാണ് എത്രയോ കാലമായി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ആവോളം വെട്ടിവിഴുങ്ങിയിരുന്നത്. ഇതെല്ലാം ഒരു ദിവസം കൊണ്ട് മാറ്റിമറിയ്‌ക്കാന്‍ കഴിയില്ല. പക്ഷെ അതിലേക്കുള്ള ചുവടുവെയ്പുകള്‍ ആണ് നടക്കുന്നത്. നിരവധി നിക്ഷേപകര്‍ കശ്മീരിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി കടന്നുവരുന്നു. തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ശമനം വന്നുതുടങ്ങി. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെയാണ് സോണിയാഗാന്ധി ഉപാധ്യക്ഷയായ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് എന്ന സംഘടന കശ്മീരിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാനുള്ള അജണ്ടയോടെ പ്രവര്‍ത്തിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഇത് രാജ്യദ്രോഹക്കുറ്റമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്തിനാണ് സോണിയാഗാന്ധി ഇത്തരം ഒരു അജണ്ടയോടെ പ്രവര്ത്തിക്കുന്ന സംഘടനയുമായി കൈകോര്‍ക്കുന്നത്? ജോര്‍ജ്ജ് സോറോസിന്റെ മറ്റ് സംഘടനകളായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, ഒസിസിആര്‍പി തുടങ്ങിയ സംഘടനകളും ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും മോദി ഏകാധിപതിയാണെന്നും അദാനിയ്‌ക്ക് മോദി ഇന്ത്യയെ അടിയറവെയ്‌ക്കുകയാണെന്നും ഉള്ള അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്തിന് അദാനിയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനവും ജോര്‍ജ്ജ് സോറോസിന് വേണ്ടി പ്രവര്‍ത്തിച്ചതാണ് എന്ന വെളിപ്പെടുത്തലും പുറത്തുവന്നുകഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട സംഘടനകള്‍ പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഉയര്‍ത്തി ഇന്ത്യയില്‍ ഏറ്റവും അധികം ശബ്ദം ഉയര്‍ത്തുന്ന നേതാവ് രാഹുല്‍ ഗാന്ധിയും സംഘടന കോണ്‍ഗ്രസുമാണ്.
ഇതോടെയാണ് ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധത്തെ തുറന്നെതിര്‍ക്കാന്‍ ബിജെപി മുന്നോട്ട് വന്നിരിക്കുന്നത്. നിരവധി രാജ്യങ്ങളിലെ ഭരണം ജനകീയ കലാപങ്ങള്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ആസൂത്രിത അജണ്ടകളിലൂടെ വീഴ്‌ത്തിയിട്ടുള്ള ജോര്‍ജ്ജ് സോറോസും കൂട്ടരും എന്ത് നീക്കമായിരിക്കും അടുത്തതയാി ഇന്ത്യയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ ഉയര്‍ത്താന്‍ പോകുന്നത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിജെപിയും മറ്റ് മോദി സഖ്യകക്ഷികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: