പെരുമ്പാവൂർ : രാസലഹരി പിടികൂടി കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ കൂടി അറസ്റ്റിൽ. ആസാം നൗഗോൺ സ്വദേശി ബിലാൽ (37)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുതിരപറമ്പ് ഭാഗത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മജിബൂർ റഹ്മാൻ എന്നയാളിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച രാത്രി 0.011 കിലോ ഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മജിബൂർ റഹ്മാന് ഹെറോയിൻ നൽകിയത് ബിലാലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ ആസാമിൽ കൊലപാതകത്തിനും ആയുധ നിയമത്തിനും കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി. എം.സൂഫി, എസ്ഐമാരായ റിൻസ് എം തോമസ്. പി എം. റാസിഖ്, എസ് സി പി ഓ രഞ്ജിത്ത് രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: