ന്യൂദല്‍ഹി :റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറാകും.ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് മല്‍ഹോത്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
1990 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വര്‍ഷത്തിലേറെ കാലമായുളള സേവനകാലയളവില്‍ മല്‍ഹോത്ര വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: