പത്തനംതിട്ട : നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം സ്വദേശിനി അമ്മു സജീവന് ഹോസ്റ്റലില്‍ മരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി. എന്നാല്‍ പ്രിന്‍സിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. കേസിലെ പ്രതികളായ മൂന്നു വിദ്യാര്‍ത്ഥിനികളെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതിനിടെ,സൈക്കാട്രി വിഭാഗം അധ്യാപകന് സജിയെ ഒന്നാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട് അമ്മു സജീവിന്റെ കുടുംബം പൊലീസില്‍ പുതിയ പരാതി നല്കി.അമ്മുവിന്റെ പിതാവ് സജീവാണ് പത്തനംതിട്ട ഡി.വൈ എസ് പി ക്ക് പരാതി നല്‍കിയത്. അധ്യാപകന്റെ സാന്നിധ്യത്തില്‍ സഹപാഠികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു. അധ്യാപകന് കൗണ്‍സിലിംഗ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയില്‍ കുടുംബം പറഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് നേരത്തേ അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: