World

പാകിസ്ഥാന്‍ ഹോട്ടലിന് ന്യൂയോര്‍ക്ക് നഗരം 22കോടി ഡോളര്‍ നല്കി; ചോദ്യം ചെയ്ത് വിവേക് രാമസ്വാമി; ഈ ഹോട്ടല്‍ അനധികൃതകുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നിടം

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി മാത്രം പാകിസ്ഥാന്‍ നേരിട്ട് നടത്തുന്ന അമേരിക്കയിലെ ഒരു ഹോട്ടലിന് ന്യൂയോര്‍ക്ക് നഗരം സഹായമായി നല്‍കിയത് 22 കോടി. ഈ തുക ഇനി മേലില്‍ കൊടുക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിവേക് രാമസ്വാമി.

Published by

ന്യൂയോര്‍ക്ക് : അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി മാത്രം പാകിസ്ഥാന്‍ നേരിട്ട് നടത്തുന്ന അമേരിക്കയിലെ ഒരു ഹോട്ടലിന് ന്യൂയോര്‍ക്ക് നഗരം സഹായമായി നല്‍കിയത് 22 കോടി. ഈ തുക ഇനി മേലില്‍ കൊടുക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിവേക് രാമസ്വാമി.

ഡമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ ധനസഹായത്തെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ് വിവേക് രാമസ്വാമി. പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ അമിതച്ചെലവില്‍ നിന്നും രക്ഷിക്കാനും അമേരിക്കയ്‌ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ പിടികൂടി ഒഴിവാക്കാനും വേണ്ടി ഏല്‍പിച്ച നേതാവാണ് വിവേക് രാമസ്വാമി.

പാകിസ്ഥാന്റെ ഈ ഹോട്ടല്‍ നല്ല ഉദ്ദേശ്യത്തോട് കൂടി നടത്തുന്ന ഒന്നല്ല. വിദേശത്ത് നിന്നും കുടിയേറി അമേരിക്കയില്‍ എത്തുന്നവരെ അനധികൃതമായി താമസിപ്പിക്കാനാണ് പാകിസ്ഥാന്‍ ഈ ഹോട്ടല്‍ നടത്തുന്നത്. അങ്ങിനെയുള്ള ഒരു ഹോട്ടലിന് എന്തിനാണ് ധനസഹായം നല്‍കണമെന്ന ചോദ്യമാണ് വിവേക് രാമസ്വാമി ചോദിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by