മോസ്‌കോ: സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനും കുടുംബത്തിനും അഭയം നല്‍കി റഷ്യ. റഷ്യയുടെ ഔദ്യോഗിക മാധ്യമമായ ടാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ബഷാര്‍ അല്‍ അസദിനും കുടുംബത്തിനും നയതന്ത്ര കാര്യാലങ്ങളുടെ സുരക്ഷ നല്‍കുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.വിമതരുമായി തങ്ങള്‍ കൂടി ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടതെന്ന് നേരത്തേ റഷ്യ അറിയിച്ചിരുന്നു.
അതിനിടെ , എച്ച് ടി എസിനെയും സിറിയന്‍ ജനതയെയും ഭീകര സംഘടനയായ താലിബാന്‍ അഭിനന്ദിച്ചു. അല്‍ ക്വയ്ദ ബന്ധമുളള എച്ച് ടി എസ് ആണ് അധികാരം പിടിച്ചത്.
ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെയാണ് ബഷാര്‍ അല്‍ അസദ് സിറിയ ഭരിച്ചിരുന്നത്.ഏറെ വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധം മൂലം ലക്ഷക്കണക്കിന് പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
സിറിയയില്‍ 74 ശതമാനം സുന്നികളും 13 ശതമാനം ഷിയാകളും 10 ശതമാനം ക്രൈസ്തവരുമാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: