കാനഡക്കാരില്‍ നിന്നും കാനഡ സര്‍ക്കാര്‍ പിടിച്ചെടുത്ത തോക്കുകള്‍ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി ഉക്രൈന് അയച്ചുകൊടുക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഈ പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പരക്കുകയാണ്.
Putin and the Kremlin respond to hearing Trudeau is sending Ukraine confiscated firearms from Canadians.#Russia pic.twitter.com/brGo0eyKde
— sonofabench (@therealmrbench) December 6, 2024
ജസ്റ്റിന് ട്രൂഡോയോടുള്ള പരിഹാസം എന്ന നിലയ്ക്കാണ് ഈ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
റഷ്യയ്ക്ക് മുന്പില് കാനഡ ഒരു സായുധശക്തിയേയല്ല. അങ്ങിനെയിരിക്കെയാണ് ജനങ്ങളില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ റഷ്യയെ ആക്രമിക്കാന്‍ വേണ്ടി ഉക്രൈന് അയച്ചുകൊടുക്കുന്നത്. റഷ്യയുടെ സായുധശക്തിയെക്കുറിച്ച് എബിസിഡി അറിയാത്തവര്‍ക്ക് മാത്രമേ ഇത്തരമൊരു പ്രസ്താവന നടത്താന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: