Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റെയ്റ്റി ഓപ്പണിംഗ് വഴി ചൈനീസ് മതില്‍ തകര്‍ത്ത് ഇന്ത്യയുടെ ഗുകേഷ്; ഡിങ്ങ് ലിറനെ 11ാം ഗെയിമില്‍ തോല്‍പിച്ചു; ലോകകിരീടത്തിലേക്ക് അടുത്ത് ഗുകേഷ്

ആറാം ഗെയിം മുതലേ വിജയത്തിന് വേണ്ടി പോരാടുന്ന ഇന്ത്യയുടെ ഗുകേഷിന് ചൈനീസ് രക്തം വീഴ്‌ത്താന്‍ 11ാം ഗെയിം വരെ കാത്തിരിക്കേണ്ടിവന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് റെയ്റ്റി ഓപ്പണിംഗാണ് ഉപയോഗിച്ചത്.

Janmabhumi Online by Janmabhumi Online
Dec 8, 2024, 11:58 pm IST
in Sports
ഗുകേഷ് (ഇടത്ത്) ഡിങ്ങ് ലിറന്‍ (വലത്ത്)

ഗുകേഷ് (ഇടത്ത്) ഡിങ്ങ് ലിറന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

സിംഗപ്പൂര്‍ സിറ്റി: ആറാം ഗെയിം മുതലേ വിജയത്തിന് വേണ്ടി പോരാടുന്ന ഇന്ത്യയുടെ ഗുകേഷിന് ചൈനീസ് രക്തം വീഴ്‌ത്താന്‍ 11ാം ഗെയിം വരെ കാത്തിരിക്കേണ്ടിവന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് റെയ്റ്റി ഓപ്പണിംഗാണ് ഉപയോഗിച്ചത്. ബിഷപ്പിനെ (ആന) ആക്രമണത്തിന് ഉപയോഗിക്കുന്ന ഓപ്പണിംഗാണിത്. അങ്ങിനെ നിലവിലെ ലോകചാമ്പ്യന്‍ ഡിങ്ങ് ലിറനെ തോല്‍പിച്ച് ഇന്ത്യയുടെ പ്രതീക്ഷയായ ഗുകേഷ് ലോകചെസ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു.

ഇതോടെ ഗുകേഷ് 6-5 എന്ന നിലയില്‍ മുന്‍പിലാണ്. വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി നിറഞ്ഞ ചിരിയോടെ ഗുകേഷിനെ കാണാന്‍ കഴിഞ്ഞു. സിംഗപ്പൂരില്‍ ലോക ചെസ് കിരീടപ്പോരാട്ടത്തിന് വേണ്ടി നടന്ന 10 മത്സരങ്ങളിലും മാനസിക സമ്മര്‍ദ്ദം നിറഞ്ഞ ഗുകേഷിനെയാണ് കാണാന്‍ കഴിഞ്ഞത്.

ആദ്യത്തെ 14 ഗെയിമുകളില്‍ ആദ്യം ഏഴര പോയിന്‍റ് നേടുന്നയാള്‍ ലോകകിരീടം സ്വന്തമാക്കും. ഇനി കിരീടം നേടാന്‍ ഗുകേഷിന് ഒന്നര പോയിന്‍റ് കൂടി മതി. അടുത്ത മൂന്ന് ഗെയിമുകള്‍ സമനില പിടിച്ചാലും ഗുകേഷിന് ഏഴര പോയിന്‍റാടെ കിരീടം സ്വന്തമാക്കാം.

ഒന്നാം ഗെയിം ഡിങ്ങ് ലിറന്‍ വിജയിച്ചപ്പോള്‍ മൂന്നാം ഗെയിം വിജയിച്ചുകൊണ്ട് ഗുകേഷ് പകരം വീട്ടിയിരുന്നു. പിന്നീടങ്ങളോട്ട് നാല് മുതല്‍ പത്ത് ഗെയിം വരെ സമനിലയുടെ പരമ്പരയായിരുന്നു. സമനില പിടിച്ച് 14 ഗെയിമുകള്‍ക്കു ശേഷവും വിജയിയെ കണ്ടെത്താനാവാത്ത സാഹചര്യത്തെ തുടര്‍ന്ന് വിജയിയെ കണ്ടെത്താന്‍ സ്പീഡ് ചെസ്സ് കളിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഗുകേഷിനെ വീഴ്‌ത്തുകയായിരുന്നു ഡിങ്ങ് ലിറന്റെ തന്ത്രം. പക്ഷെ ഈ ചൈനീസ് തന്ത്രത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു 11ാം ഗെയിമിലെ വിജയത്തിലൂടെ ഗുകേഷ്.

ഗുകേഷ് വിജയിച്ച കരുനീക്കങ്ങള്‍

1. Nf3 d5

2. c4 d4

3. b4 c5

4. e3 Nf6

5. a3 Bg4

6. exd4 cxd4

7. h3 Bxf3

8. Qxf3 Qc7

9. d3 a5

10. b5 Nbd7

11. g3 Nc5

12. Bg2 Nfd7

13. O-O Ne5

14. Qf4 Rd8

15. Rd1 g6

16. a4 h5

17. b6 Qd6

18. Ba3 Bh6

19. Bxc5 Qxc5

20. Qe4 Nc6

21. Na3 Rd7

22. Nc2 Qxb6

23. Rab1 Qc7

24. Rb5 O-O

25. Na1 Rb8

26. Nb3 e6

27. Nc5 Re7

28. Rdb1 Qc8

29. Qxc6

The finals moments of Game 11! #DingGukesh

Gukesh D takes Qxc6 and Ding Liren resigns! pic.twitter.com/jlfMl6K3SV

— International Chess Federation (@FIDE_chess) December 8, 2024

11ാം ഗെയിമില്‍ ഡിങ്ങ് ലിറന്‍ വരുത്തിയ രണ്ട് പിഴവുകള്‍ മുതലെടുത്താണ് ഞായറാഴ്ച ഗുകേഷ് വിജയം കൊയ്തത്. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഗുകേഷ് റെയ്റ്റി ഓപ്പണിംഗില്‍ ആണ് കളിച്ചത്. പക്ഷെ നാലാമത്തെ നീക്കത്തില്‍ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി കാലാളിനെ ഇ3യിലേക്ക് ഗുകേഷ് നീക്കി. ഇത് ഡിങ്ങ് ലിറനെ അമ്പരപ്പിച്ചു. ക്ലാസിക് പുസ്തകത്തിലില്ലാത്ത നീക്കം! ഈ നീക്കത്തിന് മറുപടി പറയാന്‍ ഡിങ്ങ് ലിറന് 38 മിനിറ്റോളം ചിന്തിക്കേണ്ടി വന്നു. ഒടുവില്‍ എന്‍എഫ് 3 (കുതിരയെ (നൈപറ്റ്) എഫ് 3 എന്ന കോളത്തിലേക്ക് മാറ്റി) എന്ന നീക്കമാണ് ഇതിന് മറുപടിയായി ഡിങ്ങ് ലിറന്‍ നടത്തിയത്. പക്ഷെ അവിടെ തീര്‍ന്നില്ല ഗുകേഷിന്റെ പുസ്തകശൈലി വിട്ടുള്ള നീക്കം. അഞ്ചാം കരുനീക്കത്തിലും ഗുകേഷ് വ്യത്യസ്തനീക്കമാണ് നടത്തിയത്. കാലാളിനെ എ3 കള്ളിയിലേക്ക് നീക്കിക്കൊണ്ടുള്ള ഈ നീക്കവും പുതുമയായിരുന്നു. റെയ്റ്റി ഓപ്പണിംഗില്‍ ഇല്ലാത്ത നീക്കം. ഇതിനും മറുപടി നീക്കം നടത്താന്‍ ഡിങ്ങ് ലിറന്‍ നന്നേ വിഷമിച്ചു. ഏകദേശം 22 മിനിറ്റോളം എടുത്ത ശേഷമാണ് കരു നീക്കിയത്. അതായത് അഞ്ച് നീക്കങ്ങള്‍ നടത്താന്‍ ഡിങ്ങ് ലിറന്‍ ഒരു മണിക്കൂറോളം എടുത്തപ്പോള്‍ ഗുകേഷ് വെറും 32 സെക്കന്‍റുകള്‍ മാത്രമാണ് എടുത്തത്.

പക്ഷെ 11ാം നീക്കം നടത്താന്‍ ഗുകേഷും ഏറെ ചിന്തിക്കേണ്ടി വന്നു. ഏകദേശം ഒരു മണിക്കൂറും 17സെക്കന്‍റും എടുത്തായിരുന്നു ഗുകേഷ് ഈ നീക്കം നടത്തിയത്. പക്ഷെ പൊതുവേ ഈ ഗെയിമില്‍ അതീവ സമയ സമ്മര്‍ദ്ദത്തില്‍ വീണുപോയ ഡിങ്ങ് ലിറന്റെ പല നീക്കങ്ങളും കിറുകൃത്യമായില്ല. ചെറുതായുള്ള പിഴവുകള്‍ നിറഞ്ഞ നീക്കങ്ങള്‍ ആയിരുന്നു. ഇതാണ് ഗുകേഷിന് അനുഗ്രഹമായത്. 21ാം നീക്കത്തില്‍ ഗുകേഷ് നടത്തിയ ഒരു അപാരനീക്കമാണ് വിജയത്തിലേക്കുള്ള വഴി തുറന്നത്. കാസില്‍ ചെയ്ത് രാജാവിനെ സുരക്ഷിതമാക്കാന്‍ ഡിങ്ങ് ലിറന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. അധികം വൈകാതെ വലിയൊരു പിഴവ് ഡിങ്ങ് ലിറന്‍ വരുത്തി. 26ാമത്തെ ഈ പിഴവ്. പിന്നീട് 28ാമത്തെ നീക്കത്തിലും ഡിങ്ങ് ലിറന്‍ പിഴവ് വരുത്തി. രാജ്ഞിയെ സി8 എന്ന കള്ളിയിലേക്ക് നീക്കിക്കൊണ്ടുള്ള മുന്നേറ്റം ഡിങ്ങ് ലിറന് തിരിച്ചടിയായി. ക്വീന്‍ (രാജ്ഞി) ഉപയോഗിച്ച് ഡിങ്ങ് ലിറന്റെ സി6 കള്ളിയിലുണ്ടായിരുന്ന കുതിരയെ വെട്ടിയത് ഗുകേഷിന് അനുഗ്രഹമായി. ഇതാണ് റെയ്റ്റി എന്ന ഓപ്പണിംഗിന്റെ പ്രത്യേകതയായ ഫിയാന്‍ചെറ്റോ എന്ന സാധ്യത. ബിഷപ്പിന്റെ (ആന) ആ കരുത്താണ് ഗുകേഷ് ഉപയോഗിച്ചത്. ഇതോടെ ഡിങ്ങ് ലിറന്‍ മാനസികമായി തളര്‍ന്നു. രക്ഷിച്ചെടുക്കാന്‍ കഴിയാത്തവിധം തന്റെ പ്രതിരോധം തകര്‍ന്നതായി തിരിച്ചറിഞ്ഞഡിങ്ങ് ലിറന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

ജയിച്ചതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുകേഷ് പറഞ്ഞത് ഈ ഗെയിം അനായാസം തന്റെ തോല്‍വിയില്‍ കലാശിക്കുമായിരുന്നു എന്നാണ്. ഒരു ഘട്ടത്തില്‍ താന്‍ തോല്‍ക്കുമെന്ന് തന്നെ കരുതിയിരുന്നു എന്നും ഗുകേഷ് മനസ്സ് തുറക്കുന്നു. അത്രയ്‌ക്കും സാഹസികമായ കരുനീക്കമാണ് ഗുകേഷ് നടത്തിയത്.

 

 

 

 

Tags: #Worldchesschampionship2024#Dinggukesh#GukeshDing#WorldChessgame5#Chess #Meditationsingapore@FIDE_chess#GukeshD#DingLiren
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)
Sports

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

Sports

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

Sports

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies