ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് കണ്ണീര് വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടര്‍ന്ന് ‘ദില്ലി ചലോ’ പ്രക്ഷോഭകര്‍
പിന്തിരിഞ്ഞു. അത്കാലം ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് മാറ്റിവച്ചതായി കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി. മുഖംമൂടികളും കണ്ണടകളും മറ്റും ധരിച്ച് 101 കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചെങ്കിലും കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് നിര്‍ത്തേണ്ടിവന്നു.
എട്ട് കര്‍ഷകര്‍ക്കെങ്കിലും പരിക്കേറ്റതായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ദേര് പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ച , കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ യോഗത്തിന് ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയില്‍ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സ്പൈക്കുകള്‍ ഉറപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: