നടൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കാളിദാസ് ജയറാം താരിണി വിവാഹം ഗുരുവായൂരിൽ വച്ച് നടന്നപ്പോൾ ജയറാം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങളിൽ മാത്രം ഒതുങ്ങിയ സന്തോഷം കണ്ണനും ചക്കിയും ആയി മാറുന്നു. അങ്ങനെ നാലുപേരുടെ സന്തോഷം ആയി. പിന്നെ അത് മകളുടെ വിവാഹം അങ്ങനെ മകനെ കിട്ടി. ഇപ്പോൾ ഒരു മകളെയും കൂടിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങൾ ആറുപേരുടെ സന്തോഷമായി അത് മാറി. 32 വര്ഷം മുൻപേ എനിക്ക് കണ്ണന് മുൻപിൽ അശ്വതിയെ സ്വന്തമാക്കാൻ ഉള്ള ഭാഗ്യം കിട്ടി.
92 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം ഒരു സെപ്റ്റംബറിൽ. ഇപ്പോൾ ഡിസംബറിൽ കണ്ണന് മുൻപിൽ കണ്ണന് കല്യാണം. ആ സന്തോഷം എത്രയുണ്ട് എന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഗുരുവായൂരപ്പന് നന്ദി- ജയറാം പറയുന്നു. ഞങ്ങൾ ക്രിസ്റ്മസ് ന്യൂ ഇയർ ഒരു ഫാമിലി ട്രിപ്പ് തന്നെ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് മാളവിക പ്രതികരിച്ചത്. എന്നെ അവൾ വിവാഹത്തിന് സഹായിച്ച പോലെ ഒക്കെ താരിണിയെയും ഞാൻ സഹായിച്ചുവെന്നും മാളവിക കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: