ഹൈദരാബാദ് : കോൺഗ്രസ് ഒരു പാരാസൈറ്റ് പാർട്ടിയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രാദേശിക സംഘടനകളെ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തെ കോൺഗ്രസ് സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടാൻ ബിജെപിയുടെ തെലങ്കാന ഘടകം സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ വലിയ പാർട്ടി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വലിയ വാഗ്ദാനങ്ങൾ നൽകുകയും അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒരു പാരസൈറ്റ് പാർട്ടിയാണ്. ഒരു വള്ളിച്ചെടിയെപ്പോലെ മരത്തിൽ പറ്റിപ്പിടിച്ച് മരത്തിൽ നിന്ന് ശക്തിയെടുത്തു നിൽക്കാൻ ശ്രമിക്കുന്ന പാരാസൈറ്റ് പോലെയാണ് കോൺഗ്രസ് പെരുമാറുന്നത്. ആരുടെ പിന്തുണയിൽ നിലകൊള്ളുന്നുവോ ആ പാർട്ടിയെയും കോൺഗ്രസ് മുക്കിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഒരു പ്രാദേശിക പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നിടത്ത് കോൺഗ്രസ് വിജയിക്കുമെന്ന് ഉത്തർപ്രദേശിന്റെയും തമിഴ്‌നാടിന്റെയും ഉദാഹരണങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: