തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇന്ദുജയെ അജാസ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം വര്‍ദ്ധിപ്പിച്ചു.
അഭിജിത്തിനെയും അജാസിനെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന് ശശിധരന് കാണി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ആദിവാസി വിഭാഗത്തില്‍ പെടുന്ന ഇന്ദുജ ഭര്‍തൃഗൃഹത്തില്‍ ജാതി വിവേചനം നേരിട്ടതായും ആരോപണമുണ്ട്.
രണ്ട് വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് ഇന്ദുജയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അഭിജിത്ത് വിവാഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: