ധാക്ക : ബംഗ്ലാദേശിലേയ്‌ക്കുള്ള കയറ്റുമതി നിർത്തിയാൽ ഇന്ത്യ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ബംഗ്ലാദേശിലെ ഷിപ്പിംഗ്, തൊഴിൽ, തൊഴിൽ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ്, ബ്രിഗേഡിയർ ജനറൽ (ഓഫ്) ഡോ. എം സഖാവത് ഹുസൈൻ. ബംഗ്ലാദേശുമായുള്ള വ്യാപാരത്തിൽ സഹകരിച്ചില്ലെങ്കിൽ അത് തങ്ങളെ മാത്രമല്ല ബാധിക്കുക, ഇന്ത്യയെയും ബാധിക്കുമെന്നും സഖാവത് ഹുസൈൻ പറഞ്ഞു.
ശനിയാഴ്ച ഭോമ്ര തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ കാണാനെത്തിയതാണ് ഹുസൈൻ . ഇന്ത്യ നമുക്ക് ഒന്നും സൗജന്യമായി നൽകുന്നില്ല, മറിച്ച് പണത്തിനാണ് എല്ലാം നൽകുന്നത് . അതിനാൽ കയറ്റുമതി നിർത്തിയാൽ അവർ കഷ്ടപ്പെടും. സാമ്പത്തിക നഷ്ടം വരുമെന്നുള്ളത് കാരണം ഇന്ത്യ കയറ്റുമതി നിർത്തില്ല. ഇടക്കാല സർക്കാരിൽ വിഭവങ്ങളുടെ അഭാവമുണ്ട്. രാജ്യത്തിന് പുറത്തേക്ക് ധാരാളം പണം കടത്തിയിട്ടുണ്ടെന്നും സഖാവത്ത് ഹുസൈൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: