കൊൽക്കത്ത : ബംഗ്ലാദേശിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി . അവരിൽ ഭൂരിഭാഗവും ദളിതരാണ്. അവരിൽ പലരും ദുർബല വിഭാഗത്തിൽ പെട്ടവരാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ് . കാരണം കോൺഗ്രസിന്റെ പിഴവുകളാണ് ഇന്ന് അവർ അനുഭവിക്കുന്നതെന്നും മായാവതി പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.
മുസ്ലീം വോട്ടുകൾക്ക് വേണ്ടി മാത്രം അതീവ ജാഗ്രത പുലർത്തണമെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപി മുന്നിട്ടിറങ്ങണം.അവിടെയുള്ള സർക്കാരുമായി സംസാരിച്ച് അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമായിരുന്നു.- മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: