ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രിസ്തുമത വിശ്വാസികളായ എംപിമാരുടെ യോഗം വിളിച്ചതില്‍ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ.ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും സിബിസിഐ വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിസ്ത്യന്‍ എംപിമാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തതായി വാര്‍ത്ത പുറത്തുവന്നിരുന്നു.വഖഫ് അടക്കം വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ച നടന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യോഗം നടന്നത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, എംപിമാരായ ഹൈബി ഈഡന്, ആന്റോ ആന്റണി, ജോണ്‍ ബ്രിട്ടാസ്, ഡെറിക് ഒബ്രിയന്‍ എന്നിവരടക്കം ഇരുപത് പേരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: