വയനാട്:സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എക്സൈസ് പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഷംനു എല്‍ എസില്‍് (29) നിന്നാണ് 306 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയത്.
തൃശൂരില്‍ 38.262 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവിനെ എക്സൈസ് പിടികൂടിയത്. തൃശൂര്‍ പാലയ്ക്കല്‍ സ്വദേശിയായ നിഖിലാണ് പിടിയിലായത്. തൃശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റ്ി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് ,തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ്, തൃശ്ശൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ആകെ 345 ഗ്രാമോളം മെത്താംഫിറ്റമിനാണ് രണ്ടിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: