ലഖ്നൗ: ബാബറി മസ്ജിദ് തകര്‍ന്നതിന്റെ 32ാം വാര്‍ഷികം ആഘാഷിച്ച് പരസ്യം ചെയ്ത് ഉദ്ധവ്താക്കറെ പക്ഷം നേതാവ് മിലിന്ദ് നര്‍വേക്കര്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ന്നത്. ഇതിന്റെ 32ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മിലി ന്ദ് നര്‍വേക്കര്‍ പത്രപരസ്യം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടതും.
ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രവും അതിന് താഴെ ശിവസേന സ്ഥാപകനേതാവ് ബാല്‍താക്കറെയുടെ വാചകവുമാണ് പരസ്യമായി നല‍്കിയത് :”ഇത് ചെയ്തവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു” എന്ന ബാല്‍ താക്കറെയുടെ വാചകമാണ് ചിത്രത്തിന് താഴെ നല്‍കിയിരുന്നത്. ഈ പത്രപരസ്യത്തില്‍ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, മിലിന്ദ് നര്‍വേക്കര്‍ എന്നിവരുടെ ഫോട്ടോകളും നല്‍കിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്‌ട്ര നേതാവ് അബു ആസ്മിയാണ് ഇതിനെതിരെ പ്രതികരിച്ചത്. “ബാബറി മസ്ജിദ് തകര്‍ത്തവരെ അഭിനന്ദിച്ച് പരസ്യം നല്‍കിയത് ശരിയായില്ല. പള്ളിതകര്‍ത്തതിനെ പിന്തുണച്ച് എക്സിലും ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നേതാവ് പോസ്റ്റിട്ടിരുന്നു. മഹാവികാസ് അഘാദിയിലെ ഒരു പങ്കാളി ഇങ്ങിനെ ഒരു ഭാഷയില്‍ സംസാരിക്കുന്നുവെങ്കില്‍, മഹാവികാസ് അഘാദിയില്‍ ഞങ്ങള്‍ തുടരുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. “- അബു ആസ്മി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: