കൊച്ചി: ഫെയിന്‍ജല്‍ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നു. ഇന്ന് രാവിലെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലാണ് ന്യൂനമര്‍ദം രൂപമെടുക്കുക. ഇത് 12ന് ശ്രീലങ്ക, തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നാണ് നിഗമനം. ന്യൂനമര്‍ദം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിലാകും സഞ്ചരിക്കുക.
ശ്രീലങ്ക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്‌ക്ക് ഇത് കാരണമാകും. തീരദേശ മേഖലകളിലാകും കൂടുതല്‍ ശക്തമാകുക. ന്യൂനമര്‍ദം കരകയറുന്നതോടെ കേരളത്തിലും മഴയെത്തും. 11ന് ശേഷമാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാധ്യതയു
മുണ്ട്. ഡിസംബര്‍ രണ്ടാം വാരം ന്യൂനമര്‍ദം കേരളത്തില്‍ മഴയ്‌ക്ക് കാരണമാകും. നേരത്തെ ഫെയിന്‍ജല്‍ കരത്തൊട്ടതിന് പിന്നാലെ 3 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചിരുന്നു. ഏതാണ്ട് സമാന ദിശയില്‍ത്തന്നെയാണ് പുതിയ ന്യൂനമര്‍ദവും കരതൊടുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: