കൊച്ചി: നവകേരള യാത്രക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. ഇക്കാര്യം കൊച്ചി സിറ്റി പൊലീസ് കോടതിയെ ശനിയാഴ്ച അറിയിക്കും.
മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചെടിച്ചട്ടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ച സംഭവത്തെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവ!ര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.. ഈ ഹര്‍ജിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ ശനിയാഴ്ച സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: