കൊച്ചി: കൈക്കൂലി വാങ്ങവെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. കൊച്ചി കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് മധു ആണ് പിടിയിലായത്.
കോര്‍പറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വച്ചാണ് സംഭവം. കെട്ടിടത്തിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ നേരത്തെ വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.. പരാതിക്കാരന്‍ മധുവിന് മുന്‍ നിശ്ചയിച്ച പ്രകാരം പണം നല്‍കിയ ഉടന്‍ വിജിലന്‍സ് ഇദ്ദേഹത്തെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: