ശബരിമല:പിതാവിനൊപ്പം സന്നിധാനത്തെത്തി കൂട്ടം തെറ്റി അലഞ്ഞ കുഞ്ഞുമാളികപ്പുറത്തിന് രക്ഷയായത് കയ്യിലുണ്ടായിരുന്ന പൊലീസിന്റെ റിസ്റ്റ്ബാന്റ്.
ഊട്ടി സ്വദേശിനി ശിവാര്‍ഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാന്‍ഡും തുണയായത്. നടപ്പന്തലിലെ തിരക്കില്‍ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടന്ന മാളികപ്പുറത്തെ സിവില്‍ പൊലീസ് ഓഫീസറായ അക്ഷയും തൃശൂര്‍ ട്രാഫിക് എന്‍ഫോഴ്സ് മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് കണ്ടത്.
കുട്ടിയുടെ കരച്ചില് കണ്ട് വിവരം ആരാഞ്ഞ ഇവര്‍ റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് അച്ഛന് വിഘ്നേഷ് എത്തിയതോടെ ശിവാര്‍ഥികയുടെ കരച്ചില് ചിരിയിലേക്ക് മാറി. പൊലീസ് മാമന്മാരോട് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്.
പത്ത് വയസില്‍ താഴെയുള്ള 5000 ലധികം കുട്ടികള്‍ക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചത്. പമ്പയില്‍ വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. വയോധികര്‍, തീവ്രഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താന്‍ പൊലീസ് ബാന്‍ഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്പര്‍ എന്നിവയാണ് റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: