കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം.നവീന്‍ ബാബു ജീവനൊടുക്കിയതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ തന്റെ മേല്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമം മൂലം തൂങ്ങിമരിച്ചതെന്നുമാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ബോധപൂര്‍വം ദിവ്യ ശ്രമം നടത്തി. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നവീന്‍ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തേിലാണ്് പി.പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്പില് വച്ചാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ഹര്‍ജിക്കാരിയായ നവീന്‍ ബാബുവിന്റെ ഭാര്യയുടെ വാദം ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആത്മഹത്യയാണ് എന്നാണ് അറിയിച്ചത്. നവീന്‍ ബാബുവിന്റെത് തൂങ്ങി മരണമാണെന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറന്‍സിക് സംഘവും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന വാദം ശരിയല്ല.. പ്രതി ദിവ്യ പൊലീസില്‍ സ്വാധീനശക്തിയുള്ള ആളല്ല. പ്രതി പാര്‍ട്ടിയില്‍ പ്രത്യേക പദവികള്‍ ഒന്നും ഇപ്പോള്‍ വഹിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: