തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്‌ട്ര നിര്‍മിതബുദ്ധി കോണ്‍ക്ലേവിന്റെ രണ്ടാം എഡിഷന്‍ ഡിസംബര്‍ 8, 9, 10 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ എച്ച് ആര്‍ ഡിയാണ് അന്താരാഷ്‌ട്ര നിര്‍മിതബുദ്ധി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
നിര്‍മിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. വിവിധ ഐ.ഐ.ടികള്‍, ഐ.ഐ.എസ്.സി, വിദേശ സര്‍വകലാശാലകള്‍ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള സാങ്കേതിക വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ https://icgaife2.ihrd.ac.in ല്‍ ലഭിക്കും. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: