തിരുവനന്തപുരം: പതിനഞ്ചു വയസ്സ് മുതല്‍ ഇടുപ്പിലെ മുഴയുമായി 49 വര്‍ഷം ജീവിച്ച കന്യാകുമാരി സ്വദേശിക്ക് ശ്രീഗോകുലം സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലൂടെ ഫലപ്രദമായ മുഴ നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വഴി പൂര്‍ണസൗഖ്യം ലഭിച്ചു.
ആശുപത്രികളോടുള്ള ഭയം നിമിത്തം ചികിത്സ തേടാന്‍ മടി കാണിച്ച രോഗിക്ക് മുഴയുടെ വലിപ്പം കൂടുകയും അത് നട്ടെല്ലിനെ ബാധിച്ച് ഒരു വളവായി മാറി ചലനശേഷിക്ക് കോട്ടം വരുത്തുകയും ചെയ്ത അവസരത്തില്‍ ആണ് ശ്രീ ഗോകുലം സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ സഹായം തേടിയത്.
രോഗി ആദ്യമായി ചികിത്സ തേടുമ്പോള്‍ ട്യൂമറിന്റെ വലിപ്പം 50 സെ.മീ. നീളവും 40 സെ.മീ. വീതിയുമായിരുന്നു. സിടി സ്കാന്‍ നടത്തുകയും ഇത് നാഡികളോട് ചേര്‍ന്നുള്ള ഒരു മാരക വളര്‍ച്ചയാണെന്ന് കണ്ടെത്തുകയും അടിയന്തര ചികിത്സ ആവശ്യമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. അന്‍സാര്‍ പി.പി.യുടെ നേതൃത്വത്തില്‍ ഡോ. വിഷ്ണു കെ.എസ്., ഡോ. മറിയ ജേക്കബ് എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഋതുവിക് കെ. രാജീവ്, ഡോ. യെദുദേവ് എസ്.ബി., ഡോ. രാധിക ആര്., അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് കവിത വി. നായര്‍, സ്റ്റാഫ് നേഴ്സുമാരായ കീര്‍ത്തി ജി. നായര്‍, ഷാരോണ്‍ എസ.് ചെട്ടിയാത്ത് എന്നിവരടങ്ങിയ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. നാഡികള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ യാതൊരുവിധ കേടുപാടുകളും വരുത്താതെ മുഴുവനായും ട്യൂമര്‍ നീക്കം ചെയ്തു. 4.5 കിലോഗ്രാം ആയിരുന്നു ട്യൂമറിന്റെ ഭാരം. ഇത് 53 കിലോഗ്രാം ഭാരമുള്ള രോഗിയുടെ ശരീരഭാഗത്തിന്റെ ഏകദേശം 9% ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: