പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍നിന്നും സ്കൂള്‍ വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാനുള്ള കരാര്‍ കമ്പനിയുടെ തീരുമാനം മാറ്റിവച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം നടപ്പിലാക്കുന്നത് മാറ്റി വച്ചത്.
വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്നായിരുന്നു കരാര്‍ കമ്പനിയുടെ പ്രഖ്യാപനം.
തുടര്‍ന്ന് രാവിലെ ഏഴരയോടെ തന്നെ ബിജെപി ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി ടോള്‍ പ്ലാസക്കു മുന്നില്‍ എത്തിയിരുന്നു. വലിയ പൊലീസ് സന്നാഹവും എത്തി. കരാര്‍ കമ്പനി മാനേജറുമായി നടത്തിയ ചര്‍ച്ചയില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം തല്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കമ്പനി നേരത്തെ നല്കിയ ഉറപ്പുകള്‍ ലംഘിച്ചാണ് ടോള്‍ പിരിക്കാന്‍ നീക്കമുണ്ടായതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എംഎല്‍എമാര്‍, കളക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേരാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: