ആലപ്പുഴ:എട്ട് കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാവും യുവതിയും പിടിയില്‍. എരമല്ലൂരില്‍ ആണ് സംഭവം.
അസം ദേമജി ഡിലപത്തൂര്‍ സ്വദേശി ബിറ്റുപാല്‍ ഗോഗോയ് (24), ടിന്‍ഗോഗ് ബര്‍സാം സ്വദേശിനി ദീപ ചിത്തേയ് (39) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ത്തല എ. എസ്. പി. സ്ക്വാഡും അരൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഇവര്‍ അരൂര്‍ എരമല്ലൂര്‍ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടില്‍ ട്രോളി ബാഗിലാണ് 8 കിലോ ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: