കോഴിക്കോട് : ഉംറ ചെയ്യാൻ സൗദിയ്‌ക്ക് വരികയാണെന്നും, താൻ കാണാൻ താല്പര്യമുള്ളവർ വിളിക്കണമെന്നും അർജുന്റെ ലോറി ഉടമ മനാഫ്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്തത്.താന്‍ ഉംറ ചെയ്യാന്‍ സൗദിക്ക് വരുന്നുവെന്നും തന്നെ കാണേണ്ടവര്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറിലെ ആളെ വിളിക്കാമെന്നും താല്പര്യമുള്ളവര്‍ക്ക് വന്ന് കാണാമെന്നും മനാഫ് പറയുന്നു.
ഇതിനു പിന്നാലെ വൻ വിമർശനം ഉയരുന്നുണ്ട്. അര്‍ജുന്റെ ഫാമിലി പറഞ്ഞതാണ് ശരിയെന്നും, പണം ഉണ്ടാക്കാനാണ് മനാഫ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം.
നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മനാഫ് രംഗത്ത് എത്തിയിരുന്നു . ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറഞ്ഞിരുന്നു. ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന ചാനലിന് അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സബ്സ്ക്രൈബേഴേസിന്റെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: