കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ ഉണ്ടായത് ഇന്ധന ചോര്‍ച്ച തന്നെയാണോ എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഫാക്ടറി നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുത്തതിനു പുറമെ മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ചും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും.
ഇന്ധന ചോര്‍ച്ച നടന്ന പരിസരത്ത് പ്രത്യേക രാസപദാര്‍ത്ഥം എത്തിച്ച് ശുചീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ധന ചോര്‍ച്ച കൃത്യസമയത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കഴിഞ്ഞില്ല.ഡീസല്‍ പുറത്തേക്ക് ഒഴുകിയ ശേഷമാണ് ഈ സംഭവം ഹിന്ദുസ്ഥാന്‍ പെട്രോളിയം അറിഞ്ഞതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍.1500 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നു. ഇത്രയും പുറത്തേക്ക് ഒഴുകിയ ശേഷമാണ് സംഭവം എച്ച് പിസിഎല്‍ അറിഞ്ഞത്.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടെക്‌നിക്കല്‍ ആന്‍ഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ഡീസല്‍ ദേശീയപാതയിലെ പ്രധാന ഓടയിലൂടെയാണ് ഒഴുകിപ്പോയത്.നിരവധി ആളുകള്‍ കുപ്പികളില്‍ ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ ഡീസല്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി.
കുടിവെള്ള സ്രോതസുകളിലും ജലാശയങ്ങളിലും കലര്‍ന്ന ഇന്ധനം നീക്കാന്‍ നടപടി കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: