പാലക്കാട് : ഷൊർണൂരിൽ വന്ദേഭാരത് കുടുങ്ങിയതിന് പിന്നില്‍ അട്ടമറിശ്രമമുണ്ടായിരുന്നോ എന്ന അന്വേഷണം പുരോഗമിക്കുകാണ്. സംഭവം യാദൃച്ഛികമാണെന്നാണ് വിശദീകരണമെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ രാജ്യവിരുദ്ധ ശക്തികള്‍ നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ ഏറുന്നതിനാല്‍ അട്ടിമറിശ്രമവും തള്ളിക്കളയാനാവില്ല.
വൈദ്യുതിസംവിധാനത്തിലെ തകരാര്‍ മൂലമാണ് വന്ദേഭാരത് നിന്നുപോയത്. പക്ഷെ നിന്നു പോയ സ്ഥലം ദുരൂഹത ജനിപ്പിക്കുന്നു. വണ്ടി നിന്നുപോയ ഭാരതപ്പുഴയ്‌ക്ക് സമീപമുള്ള സ്ഥലത്തിന്റെ ഇരുഭാഗത്തും ചതുപ്പുനിലമായിരുന്നു. ഇതിനാല്‍ യാത്രക്കാര്‍ക്ക് ഒരു കാരണവശാലും പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വൈദ്യുതിത്തകരാര്‍ കാരണം എസിയും പ്രവര്‍ത്തിച്ചില്ല. ഇതെല്ലാം യാത്രക്കാരുടെ ഇരട്ടിദുരിതമാണ് നല്‍കിയത്. അവിടെ ഒരു അപകടമാണ് സംഭവച്ചിരുന്നതെങ്കില്‍ നിരവധി പേര്‍ മരണപ്പെടാന്‍ സാധ്യതയുള്ളതായും പറയുന്നു.
തകരാറിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ഏറെ ശ്രമഫലമായി റെയില്‍വേ പുതിയ എഞ്ചിന്‍ ഘടിപ്പിച്ചശേഷമാണ് യാത്ര തുടരാനായത്.
വന്ദേഭാരതിനെതിരെ നടക്കുന്നത്
വന്ദേഭാരത് എന്ന വിമാനസൗകര്യങ്ങള്‍ നല്‍കുന്ന ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷം രാഷ്‌ട്രീയശത്രുക്കളും ഇതിനെതിരെ വലിയ തോതില്‍ കുപ്രചാരണം നടത്തുന്നുണ്ട്. വന്ദേഭാരതിലെ ഭക്ഷണം നിലവാരമില്ലാത്തതാണെന്നും മറ്റുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ നിരവധിയായിരുന്നു. യാത്രാക്കൂലി അധികമാണെന്നായിരുന്നു മറ്റൊരു ആരോപണം. വേഗം കുറയുന്നു എന്നും ചിലര്‍ ആരോപിച്ചിരുന്നു. വളവുകള്‍ കൂടുതലുള്ള കേരളത്തിലെ പാതകളില്‍ വന്ദേഭാരതിന് പ്രതീക്ഷിക്കുന്ന വേഗത്തില്‍ ഓടാന്‍ കഴിയില്ല. അട്ടിമറിശ്രമങ്ങളാണ് മറ്റൊന്ന്. കല്ലെറിഞ്ഞ് വന്ദേഭാരതിന്റെ ചില്ലുകള്‍ തകര്‍ക്കുന്ന നിരവധി കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പലരേയും ജാഗ്രതയോടെയുള്ള അന്വേഷണത്തില്‍ പിടികൂടുകയും ചെയ്തിരുന്നു.
വടക്കേയിന്ത്യയില്‍ ട്രെയിന്‍ പാളം തെറ്റിച്ച് അപകടമുണ്ടാക്കാനുള്ള ബോധപൂര്‍വ്വശ്രമങ്ങള്‍ ധാരാളമായി നടന്നുവരുന്നുണ്ട്. പാളങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കിടത്തിയിട്ടും കൂറ്റന്‍ കല്ലുകള്‍വെച്ചും ട്രെയിന്‍ പാളംതെറ്റിക്കാന്‍ നടത്തിയ പല ശ്രമങ്ങളും റെയില്‍വേ പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടിയാണ് കൊണ്ടിട്ടിരുന്നത്. ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്. ന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ ലോക്കോപൈലറ്റ് തന്നെ അവസരോചിതമായി പാളത്തില്‍ തടസ്സങ്ങള്‍ കണ്ടെത്തി ട്രെയിന്‍ നിര്‍ത്തി ജീവന്‍ രക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില തീവ്രവാദി സംഘങ്ങള്‍ ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണസേനകള്‍ കണ്ടെത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം
മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് എന്‍ടിഎ എന്ന മത്സരപ്പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ എന്നിവയ്‌ക്ക് പുറമെ, സുപ്രീംകോടതിയെയും അടിക്കടി പ്രതിപക്ഷം അവര്‍ക്ക് ചേരാത്ത വിധി വരുമ്പോള്‍ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.
റെയില്‍വേ ട്രാക്ക് മാന്‍മാരെ അസംതൃപ്തരാക്കാന്‍ രാഹുല്‍ ഗാന്ധി
റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നുമായിരുന്നു രാഹുല്‍ ഗാന്ധി അവരോട് പറഞ്ഞത്. റെയില്‍വേ ട്രാക്ക് മാന്‍മാര്‍ക്കിടയില്‍ അസംതൃപ്തി വിതയ്‌ക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും സംശയിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: