കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിക്കുള്ളിലെ സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-25 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ 31 ന് മുമ്പായി ബന്ധപ്പെട്ട ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷന് ഓഫീസുകളിലും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: